Tuesday, July 7, 2009

എങ്ങുപോയ് ( concept: ഭാരതസ്ത്രീസൗന്ദര്യം) - my poem

അകലുന്നുവോ പോയ്‌ മറയുന്നുവോ
എന്‍പ്രിയ ഭാരതസൗന്ദര്യമേയിന്നു നീ!
നീലതടാകങ്ങള്‍ വെല്ലുന്ന നിന്നുടെ
നേത്രതിളക്കങ്ങള്‍ ഇന്നു എങ്ങുപോയ്‌?
അഴകാര്‍ന്ന വസ്ത്രതളിരുകള്‍ എങ്ങുപോയ്?
ഇന്നു നീ മോഹിനി ! പാതി വസനയോ?
പൂക്കള്‍തന്‍ സൌരഭ്യപൂരിതമായൊരാ
നിന്നുടെ ലജ്ജയിന്നന്യമെന്നോ?
പൗര്‍ണ്ണമി ചന്ദ്രനുംമേല്‍ വിളിങുന്ന നിന്‍
മുഖശ്രീ പൊലിഞ്ഞു മറഞ്ഞുവെന്നോ?
മധുരനിനാദങ്ങളെങ്ങു പോയി ?
മന്ദപവനനൂയലാടുന്ന നിന്‍
വസ്ത്രാഞ്ചലത്തിന്‍െറ തുമ്പുകളില്‍
നഷ്ടസ്വപ്നങ്ങള്‍ക്കായ്‌ നീയൊഴുകിയ
കണ്ണീരിന്‍ തുള്ളികള്‍ ചേര്‍നുവെന്നോ?
ആശിര്‍വദികുവാനായി മാത്രമെന്നും
ഉയരുന്ന നിന്‍കരപല്ലവത്തില്‍
കാലത്തിന്‍ന്നാമങ്ങള്‍ വീണുവെന്നോ?
പാശ്ചാത്യതിരകളില്‍ അകപെട്ടുവെന്നോ?
കാലത്തിന്‍ മാറ്റങ്ങള്‍ എന്തിനായി
മ്പ്വീകരിച്ചിന്നു നീയെന്‍റെ ദേവി!
ലോകത്തെയാകവേ, ദീപ്തമാക്കീടേണ്ട
ഭാരതസൗന്ദര്യ ദീപമേ നീ
സ്നേഹഭാവത്തിനാല്‍ മങ്ങിയെന്നോ
സ്വപ്നഭംഗത്തിനാല്‍ മൂകയെന്നോ?
മൗനത്തിലെങ്കിലും നിന്‍ മലര്‍ചുണ്ടുകള്‍
പുഞ്ചിരി തൂകാന്‍ മറക്കരുതേ ...........

Monday, July 6, 2009

പരിശുദ്ധ വ്യാകുല മാതാ - അംബികാപുരം (Ambikapuram)


പരിശുദ്ധ വ്യാകുല മാതെ..ഞങ്ങള്‍ക്കായ്‌ പ്രാര്‍ത്ഥിക്കണേ...................

A small description about the church: Our Lady of Dolors Church Ambikarupam (Cochin-Ernakulam)

In the year 1670 The Old church named Varavukaatu was moved from its place to panampilly nagar for the construction of Cochin shipyard and Renamed as Ambikaruparam (Our Lady of Dolors Church Ambikarupam). This is the statue of Mary of Sorrows in the church...